മേടം
ഉദ്യമങ്ങളിലും തീരുമാനങ്ങളിലും ഭാഗ്യം കൈകോർക്കുന്ന ദിവസം. പരിശ്രമങ്ങൾക്ക് അംഗീകാരം ലഭിക്കും. ആരോഗ്യവും ആത്മവിശ്വാസവും വർധിക്കും.......
തൃശൂര്‍: തുടക്കം 2021 ഫെബ്രുവരിയില്‍ 15 മെഷീനുകളോടെ.നിലവില്‍ 32 മെഷീനുകള്‍, എല്ലാ മെഷീനുകളും സ്പോണ്‍സര്‍ഷിപ്പിലൂടെ.രോഗികള്‍ക്ക് സഞ്ചരിക്കാന്‍ സൗജന്യ വാഹന സൗകര്യം, അത്യാവശ്യ മരുന്നുകള്‍, ലാബ് പരിശോധനകള്‍ .നേട്ടം കൈവരിച്ചത് അഞ്ചുവര്‍ഷം തികയുന്നതിന് മുമ്പ്.ഒരുലക്ഷം സൗജന്യ ഡയാലിസിസുകള്‍ പൂര്‍ത്തിയാക്കി ആല്‍ഫ ഡയാലിസിസ്
പ്രവര്‍ത്തനം തുടങ്ങി അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഒരു ലക്ഷം സൗജന്യ ഡയാലിസിസുകള്‍ എന്ന നേട്ടം കൈവരിച്ച് ആല്‍ഫ ഡയാലിസിസ് സെന്റര്‍. തൃശൂര്‍ എടമുട്ടത്തെ ആല്‍ഫ ഹോസ്പീസിന്റെ ഭാഗമായി 2021 ഫെബ്രുവരിയില്‍ 15 മെഷീനുകളോടെയായിരുന്നു സെന്ററിന്റെ തുടക്കം. ......
കൊച്ചി:നിയമവിദ്യാഭ്യാസത്തിന് ശേഷം അഭിഭാഷകരായി എൻറോൾ ചെയ്യാൻ എത്തുന്നവരിൽ നിന്ന് ചട്ടവിരുദ്ധമായി അധിക ഫീസ് ഈടാക്കരുതെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. ബാർ കൗൺസിൽ ഓഫ് കേരള അധികമായി വാങ്ങിയ 5,000 രൂപ വീതം ഏഴ് പരാതിക്കാർക്ക് രണ്ടാഴ്ചയ്ക്കകം തിരികെ നൽകാനാണ് ജസ്റ്റിസ് വി.ജി. ......
കൊച്ചി : പോണേക്കര ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ജനുവരി26ന് ക്ഷേത്രം തന്ത്രി ഡോ ഒ വി ഷിബു ഗുരുപദം , മേൽശാന്തി സന്തോഷ് ഗുരുപദം എന്നിവരുടെ കാർമ്മികത്വത്തിൽ രാത്രി ഏഴിന് ശേഷം കൊടിയേറും. ഫെബ്രുവരി ഒന്നിന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും. ......
കൊച്ചി : മാനസികാരോഗ്യ രംഗത്ത് പുതിയൊരു വഴിത്തിരിവായി മൈൻഡ്സ് എഐയുടെഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് ചെയ്തു. മനുഷ്യകേന്ദ്രിത സമീപനത്തോടെ രൂപകൽപ്പന ചെയ്ത ഈ ഡിജിറ്റൽ മെന്റൽ വെൽനെസ് പ്ലാറ്റ്ഫോം, മാനസികാരോഗ്യ പിന്തുണ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു. വെബ്സൈറ്റ് ലോഞ്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിൽ നിക്ഷേപകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു. ......

എറണാകുളം : കൊച്ചിയിലെ വീടുകളിലെയും ഫ്ലാറ്റുകളിലെയും മലിനജലം ശുദ്ധീകരിച്ച് കനാലിലേക്ക് ഒഴുക്കുന്ന മുട്ടാർ മലിനജല സംസ്ക്കരണ പ്ലാന്റിനാവശ്യമായ വെറ്റ് വെൽ പമ്പിംഗ് സ്റ്റേഷൻ ജനസാന്ദ്രതയുള്ള തേവര പേരണ്ടൂർ കനാലിന് (ഗ്രീൻ മെഡോസ് റോഡ്) സമീപം സ്ഥാപിക്കില്ലെന്ന് കേരള ജല അതോറിറ്റി മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന് ഉറപ്പു നൽകി.
ജനസാന്ദ്രതയുള്ള സ്ഥലത്ത് നിന്ന് വെറ്റ് വെൽ പമ്പിംഗ് സ്റ്റേഷൻ മാറ്റണമെന്ന നാട്ടുകാരുടെ പരാതിയിൽ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേരള ജല അതോറിറ്റിയുടെ തീരുമാനം. സാങ്കേതിക സൗകര്യങ്ങളുള്ള മറ്റൊരു സ്ഥലം കണ്ടെത്തി പമ്പിംഗ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന് ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. കൊച്ചി മെട്രോക്ക് വേണ്ടി കേരള ജല അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി നോർത്ത് വില്ലേജിലെ 81, 82 സർവ്വേ നമ്പറുകളിൽ നിന്നായി 7.91 ആർ ഭൂമിയേറ്റെടുത്ത് വെറ്റ് വെൽ നിർമ്മിക്കുന്നതിനായിരുന്നു പദ്ധതി.കൊച്ചിയിലെ പേരണ്ടൂർ, ഇടപ്പള്ളി കനാലുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമായ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചെന്നൈ ബഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കായൽ പുനർജീവന പദ്ധതിയുടെ ഭാഗമായി മുട്ടാർ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ കൊച്ചി മെട്രോ ലിമിറ്റഡിനെ ഏൽപ്പിച്ചത്. പ്ലാന്റിനാവശ്യമായ വെറ്റ് വെൽ പമ്പിംഗ് സ്റ്റേഷൻ ഗ്രീൻ മെഡോസ് റോഡിൽ സ്ഥാപിക്കാൻ തീരുമാനിച്ചപ്പോഴാണ് മനക്കപറമ്പ് റോഡ് റസിഡൻസ് അസോസിയേഷൻ പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സമീപത്തെ നഗരസഭകളിൽ നിന്നുള്ള മലിനജലം ഗ്രീൻ മെഡോസ് വെറ്റ് വെല്ലിൽ എത്തിച്ച് ശുദ്ധീകരിക്കാൻ പദ്ധതിയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. സ്കൂളും അംഗനവാടിയുമുള്ള പ്രദേശത്ത് ശാസ്ത്രീയ പഠനം നടത്താതെയാണ് വെറ്റ് വെൽ സ്ഥാപിക്കുന്നതെന്നും നാട്ടുകാർ പരാതിപ്പെട്ടു. അസോസിയേഷന് വേണ്ടി അഖിൽ സോമനാണ് പരാതി നൽകിയത്. ......
കൊച്ചി : സംസ്ഥാനത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും തങ്ങളുടെ 5ജി സേവനങ്ങള്‍ വിപുലീകരിച്ചു. വി 5ജി സേവനങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തുടനീളം ലഭ്യമാണ്. ഇതിലൂടെ നഗര മേഖലകളിലും വളരുന്ന പട്ടണങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് അടുത്ത തലമുറ കണക്റ്റിവിറ്റി ലഭ്യമാകും.
പ്രാരംഭ ഓഫറിന്റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 5ജി പ്ലാന്‍ വി അവതരിപ്പിച്ചു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ വിദ്യാർത്ഥികൾക്ക് ജപ്പാൻ–ഇന്ത്യ ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്ന പ്രശസ്തമായ JST–LOTUS ഗവേഷണ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്) വകുപ്പിലെ പഞ്ചവത്സര എം.എസ്.സി നാലാംവർഷ വിദ്യാർത്ഥിയായ നബീൽ നസീർ, ജപ്പാനിലെ യൂണിവേഴ്സിറ്റി ഓഫ് സുകുബയിൽ എക്സ്ചേഞ്ച് ഗവേഷക വിദ്യാർത്ഥിയായി ഗവേഷണം നടത്തും. കുസാറ്റിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ പ്രൊഫസർ ഡോ. ......
കൊച്ചി: 38-ാം കേരള ശാസ്ത്ര കോൺഗ്രസിന് മുന്നോടിയായി സംഘടിപ്പിച്ച പി.ആർ. പിഷാരടി സ്മാരക പ്രഭാഷണം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) വൈസ് ചാൻസലർ ഡോ. ......
കൊച്ചി: ഹിന്ദി എന്ന ഭാഷയെ വിവിധ ഭാഷാസമൂഹങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയായി പ്രചരിപ്പിക്കുന്നതിൽ നൽകിയ ശ്രദ്ധേയ സംഭാവനകൾക്കും കഠിനമായ അക്കാദമിക് മികവിനുമുള്ള അംഗീകാരമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഹിന്ദി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. എ. ......